നെടുങ്കണ്ടം: അന്താരാഷ്ട്ര അബാക്കസ് ഒളിമ്പ്യാഡിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടം നേടി പച്ചടി സ്വദേശിനിയായ എട്ടുവയസുകാരി ഇഷിക ദീപു. മിത്ര അബാക്കസ് അക്കാദമിയിലെ വിദ്യാർഥിനിയായ ഇഷികയാണ് 5000ത്തിലധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നേട്ടം സ്വന്തമാക്കിയത്.
ഇൻഫ്ലുവൻസർ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പവർ ചെയ്ത ഇന്റർനാഷണൽ അബാക്കസ് ഒളിമ്പ്യാഡിലായിരുന്നു ഇഷികയുടെ നേട്ടം. ഒരേസമയം അഞ്ച് വിഭാഗങ്ങളിൽ മെന്റൽ മാത്സ് ചെയ്യാനുള്ള മൾട്ടിടാസ്കിംഗ് കഴിവിന് ഏഷ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സും ഭാരത് റിക്കോർഡ് ബുക്ക് അഭിനന്ദന അവാർഡും ഇഷികയ്ക്കു ലഭിച്ചു.
പച്ചടി എസ്എൻഎൽപി സ്കൂളിലെ വിദ്യാർഥിനിയായ ഇഷികയുടെ നേട്ടത്തിനുപിന്നിൽ അമ്മയും മിത്ര അബാക്കസ് അക്കാദമി പരിശീലകയുമായ അശ്വതിയുടെ പരിശീലനവും പ്രോത്സാഹനവുമുണ്ട്. സിവിൽ പൊലിസ് ഓഫിസർ ദീപു മനോഹരനാണ് പിതാവ്.